റിയാദ് : സുബഹി നമസ്കാരത്തിനായി വെളുപ്പിനെ പള്ളിയിലേക്ക് പോയ മാധ്യമ പ്രവർത്തക നുണ്ടായ അനുഭവം ഫേസ് ബുക് കുറിപ്പായി സാമൂഹിക ഇടങ്ങളിൽ പ്രചരിക്കുന്നു. റിയാദിലെ മാധ്യമ പ്രവർത്തകനും സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ജലീൽ ആലപ്പുഴയാണ് അദ്ദേഹത്തിന് ഇന്ന് സംഭവിച്ച അനുഭവം പൊതുസമൂഹത്തിന്റെ ജാഗ്രതക്കായി കുറിച്ചത്.റയ്യാൻ പോളിക്ലിനിക്കിന് സമീപമുള്ള ബത്ഹയിലെ താമസ സ്ഥലത്ത് നിന്നും പള്ളിയിലേക്ക് പോകുന്ന വഴി വാഹനത്തിലെത്തിയ അജ്ഞാതരായ രണ്ടു പേർ അദ്ദേഹത്തെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തുകയും ഒന്നും കിട്ടാതെ വന്നപ്പോൾ കടന്നുകളയുകയും ചെയ്യുകയായിരുന്നു.കയ്യിൽ വെട്ടുകത്തി പോലത്തെ മാരകായുധവും ഉണ്ടായിരുന്നു.ഒന്നും കിട്ടാതെ വന്നപ്പോൾ കയ്യിലിരുന്ന വേസ്റ്റ് കളയാൻ കൊണ്ടു വന്ന പ്ലാസ്റ്റിക് കവർ വരെ അഴിച്ചു പരിശോധിച്ചിട്ടാണ് അവർ പോയത്.
രാവിലെ പള്ളിയിൽപോകുമ്പോഴോ പ്രഭാത നടത്തത്തിനു പോകുമ്പോഴോ കയ്യിൽ ഇഖാമ മാത്രം വെക്കുന്നതായിരിക്കും നല്ലതെന്നു അദ്ദേഹം പറയുന്നു.
ജലീൽ ആലപ്പുഴയുടെ ഫേസ്ബുക് പോസ്റ്റ്
![]()
