കൊച്ചി : മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലെ ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ.തന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോടതി നടപടിയെ കുറിച്ച് പഠിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് രാജിവെച്ചത്.നിലവിൽ ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
![]()
