കാത്തിരിപ്പിന്റെ കരാർ ഇടയ്ക്കിടെ പുതുക്കി പണിയാറുണ്ട്
നീറിപുകയുന്ന മുറിവുകളിലൂടെ നിശബ്ദമായി ഘോഷയാത്ര നടത്തി ഓർമ്മകളുടെ വേലിയേറ്റം തീർക്കാറുണ്ട്
ചുട്ടുപൊള്ളുന്ന കണ്ണുനീർ തുള്ളികൾക്കൊപ്പം ഭ്രാന്തമായ് അലയുന്ന ചിന്തകളുടെ തേരോട്ടം
ആത്മഹത്യയുടെ വക്കിലെത്തുമ്പോൾ
തെളിഞ്ഞ ആകാശം സ്വപ്നം കാണും
ഒരു സാമ്രാജ്യം ഒറ്റക്ക് വെട്ടിപിടിച്ച ഏകാധിപതി പോലെ
മടുപ്പിന്റെ അവസാനം ഒരു പുഴ വറ്റിവരണ്ടു പോകും പോലെ
മുറിവുണങ്ങാതെ പുതിയൊരാകാശം വരച്ചു വക്കും….
![]()
