റിയാദ്:സര്‍ഗാത്മകതയെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്ന രചനാത്മകമായ ഒരു ജീവിതത്തെ ഓര്മ്പ്പെടുത്താനായിരിക്കണം സംഘബോധമെന്ന് മുസ്ലീംലീഗ് സംസ്ഥാന എക്സക്യുട്ടീവ് അംഗം എം.എ സമദ് അഭിപ്രായപ്പെട്ടു.
സര്‍ഗാത്മകത – ധാര്‍മികത രാഷട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവീകമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും ബാധ്യതകളും കടമകളും നിറവേറ്റാതെ പോയാല്‍ സ്വന്തത്തോട് ചെയ്യുന്ന അനീതിയാണെന്നും, സ്വാര്‍ത്ഥത വിചാരിച്ച് അവനവനിലേക്ക് ഒതുങ്ങേണ്ടവനല്ലെന്നും എനിക്ക് ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ട് എന്ന ബോധ്യമുണ്ടാവുകയും അത് നിറവേറ്റപ്പെടുകയും ചെയ്യുമ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നതെന്നു അദ്ദേഹം പറഞ്ഞു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അദ്ധ്യക്ഷത വഹിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സാമുഹ്യ പ്രവാസി സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്തതിനുള്ള ഉപഹാരം റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിക്കും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്ദമംഗലം മണ്ഡലത്തിനുമുള്ള ഉപഹാരം എം.എ. സമദ് നല്കി.
കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നോര്‍ക്ക അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ലോഗോ എം.എ സമദില്‍ നിന്ന് ജില്ലാ കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ പൂനൂര് ഏറ്റുവാങ്ങി.
ഡിസംബര്‍ 5,6 തിയ്യതികളില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എം എ സമദ് നിർവഹിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ അബ്ദുറഹിമാന് ഫറോക്ക്, ശമീര്‍ പറമ്പത്ത്, നജീബ് നെല്ലാംങ്കണ്ടി, നാസര്‍ മാങ്കാവ്, ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും, ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു
ജില്ലാ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, സഫറുള്ള കൊയിലാണ്ടി, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍, മനാഫ് മണ്ണൂര്‍, മുഹമ്മദ് പേരാമ്പ്ര, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ബഷീര്‍ കൊളത്തൂര്‍, ശഹീര്‍ കല്ലമ്പാറ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്കി
![]()
