ജിദ്ദ :ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയയിലെ നവാരിയ യൂനിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സ്രാമ്പിക്കല്‍ ബഷീറിന്റെ കുടുംബ സഹായധനം കൈമാറി. മക്കയില്‍ ഇലക്ട്രിക് സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്ന ജോലി ചെയ്ത് വരികയായിരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി പുല്പറ്റ സ്വദേശി ബഷീര്‍ കഴിഞ്ഞ റമദാനില്‍ മക്കയിലെ നവാരിയയില്‍ പള്ളിക്ക് സമീപം ഇഫ്താര്‍ സദസ്സിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു.
സഹായധനം നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് മാട്ടുമ്മല്‍ സലീം ബഷീറിന്റെ സഹോദരന് സ്രാമ്പിക്കല്‍ സുബൈറിന് കൈമാറി.
ചടങ്ങില്‍ നവോദയ മക്ക ഈസ്റ്റ് ഏരിയാ സെക്രട്ടറി ബഷീര്‍ നിലമ്പൂര്‍, നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഇക്ബാല്‍ പുലാമന്തോള്‍, കെ വി മൊയ്തീന്, മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുല്‍ സലാം, സമദ് ഒറ്റപ്പാലം, ബഷീര്‍ കാവനൂര്‍ (റിയാദ് കേളി), അബ്ദുറസാക്ക് മൈത്രി, സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം മമ്മുട്ടി മാസ്റ്റര്‍, കേരള പ്രവാസിസംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വ: മൊയ്തീന്‍കുട്ടി ഹാജി, എല്‍ സി അംഗം സലീം പുല്പറ്റ, എര്ണിക്കോട് ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള ഹാജി എന്നിവര്‍ പങ്കെടുത്തു.
![]()
