കൊച്ചി : സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അടൂർ (പത്തനംതിട്ട) വടക്കാഞ്ചേരി (പാലക്കാട്), അരിപ്പാലം (തൃശൂർ) എന്നിവിടങ്ങളിലായി 3 പേർ മഴക്കെടുതിയിൽ പെട്ടു മരിച്ചു.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നി ജില്ലകളിൽ ദുരിതശ്വാസ ക്യാമ്പുകൾ തുറന്നു.ആലപ്പുഴ ജില്ലയിൽ മാത്രം 75 വീടുകൾ തകർന്നു.
എറണാകുളം കണ്ണമാലി ഭാഗത്ത് കടലേറ്റം ശക്തമായി. അണകെട്ടുകളിൽ വെള്ളം ക്രമതീതമായി കൂടുന്നുണ്ട്.
ഇടുക്കിയിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ഗതാഗത നിരോധനം ഉണ്ട്. കൊല്ലം – പുനലൂർ റെയിൽ പാതയിൽ മരം വീണു ഗതാഗതം സ്തംപ്പിച്ചു.

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി, കണ്ണൂർ സർവ്വകലാശാലകൾ എല്ലാ പരീക്ഷകളും മാറ്റി വെച്ചു. മഴ കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണം എന്ന സാഹചര്യമുണ്ടായാൽ തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി കളക്റ്ററന്മാരോട് അഭ്യർത്ഥിച്ചു.
![]()
