ന്യൂഡൽഹി : തൃപ്പൂണിത്തറ നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്നവശ്യപ്പെട്ട് എതിർ സ്ഥാനാർഥി എം സ്വരാജ് നൽകിയ ഹർജി നില നിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എം എൽ എ സുപ്രിം കോടതിയിൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നവശ്യപ്പെട്ട് ഹർജി നൽകി.പ്രമുഖ അഭിഭാഷകനായ റോമി ചാക്കോ വഴിയാണ് കോടതിയെ സമീപിച്ചത്. എം സ്വരാജ് തടസ്സ ഹർജി നൽകിയിട്ടുണ്ട്. ശബരിമല അയ്യപ്പൻറെ പേരിൽ സ്ലിപ്പുകൾ വിതരണം ചെയ്ത് വോട്ടറന്മാരെ സ്വാധീനിച്ചുവെന്നാണ് കേസ്.
![]()
