ആലുവ :ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവർ മികച്ച സാമൂഹിക സേവനമാണ് നിർവഹിക്കുന്നത് എന്ന് ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് അബൂബക്കർ സാഹിബ് അഭിപ്രായപ്പെട്ടു.
ചാലക്കൽ ഇസ്ലാമിക് ബോർഡിങ് സ്കൂൾ ഓഫ് ഖുർആൻ സയൻസ് മീറ്റ് – 23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീണ്ടുനിൽക്കുന്ന ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് ഖുർആനിക് തോട്സ് എന്ന കോഴ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ജമാൽ പാനായിക്കുളം നിർവഹിച്ചു. ഇസ്ലാമിക് കൾച്ചർ അസോസിയേഷൻ ചെയർമാൻ എം എ മൂസ അധ്യക്ഷത വഹിച്ചു.
ഇബ്നു സീന കോൺഫറൻസ് ഹാൾ, ഹോസ്റ്റൽ ഡീൻ – മെന്റർ ഓഫീസ്, റിസപ്ഷൻ, അഡ്മിനിസ്ട്രേഷൻ ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ചെറുകാട് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ സലീം ചെറുകാട്, എം എ മൂസ, അബൂബക്കർ ഫാറൂഖി എന്നിവർ ചേർന്ന് നിർവഹിച്ചു.
ദാറുസ്സലാം ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നൂറുദ്ദീൻ വാലയിൽ എസ് എസ് എൽ സിയിൽ ഉന്നതമായ വിജയം കരസ്ഥമാക്കിയ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
വ്യവസായിക രംഗത്തെ സേവനങ്ങൾക്ക് സലീം ചെറുകാടിനെ ആദരിച്ചു.
ക്യാമ്പസിലെ മികച്ച വിദ്യാർത്ഥിയായ മുഹമ്മദ് സിനാനിനുള്ള ആദരവ്, സ്പോക്കൺ ഇംഗ്ലീഷ്, ഐ ടി, കൈത്തൊഴിൽ എന്നീ മേഖലയിൽ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
ഹാഫിദ് സുഫിയാൻ സൂരി ആമുഖ പ്രാർത്ഥനയും ഐ ബി എസ് ക്യു എസ് ഡയറക്ടർ ജമാൽ അസ്ഹരി സ്വാഗതവും പറഞ്ഞു.
ട്രസ്റ്റ് മെമ്പർ ബാവ കെ എംഷെഫീഖ് ഫാറൂഖി, അബ്ദുൽ റംഷാദ് എം , ഉസ്മാൻ പാടലടുക്ക, ഹസ്സൻ തയ്യിൽ എന്നിവർ ആശംസയും പ്രിൻസിപ്പൽ നസീഫ് സജ്ജാദ് നന്ദിയും പറഞ്ഞു.
![]()
