ആരതി മൂവി ക്രിയേഷൻസ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ചലച്ചിത്രമാണ് മഷിപ്പച്ചയും കല്ലുപെൻസിലും. മലയാള സിനിമ സീരിയൽ രംഗത്തെ ശ്രദ്ധേയയരായ അഭിനേതാക്കൾ വേഷം ഇടുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഡോക്യുമെന്ററികളിലൂടെയും ഡോക്യുഡ്രാമകളിലൂടെയും സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ഒട്ടനവധി തവണ നേടിയിട്ടുള്ള എം വേണുകുമാർ ആണ്. സംവിധായകനും എഴുത്തുകാരനും ക്യാമറമാനും ഉൾപ്പെടെ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ഏറെയും സംസ്ഥാന സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റൽ ഡോക്യുമെന്ററികൾ തയ്യാറാക്കിയിട്ടുള്ളവർ ആണ്.ജി കനകമ്മയും ഉണ്ണികൃഷ്ണൻ തേവള്ളിയുമാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.ഉണ്ണികൃഷ്ണൻ തേവള്ളി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രൻ.നിതിൻ ജേക് ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരിപ്രിയ സി ,പാർവതി കൃഷ്ണൻ ജി ,അജയ് ആർ ശേഖർ (സഹനിർമാതാക്കൾ)ശ്രീനിവാസ് (എഡിറ്റർ),രഞ്ജിത്ത് ശിവ(ഡി ഓ പി ),ആരതി കൃഷ്ണൻ ജി (പ്രൊജക്റ്റ് ഡിസൈനർ ).
“മഷിപ്പച്ചയും കല്ലുപെൻസിലും “സിനിമ തിയേറ്ററുകൾക്കുമപ്പുറം കൂടുതൽ കുട്ടികളിലേക്കും ഒപ്പം കൂടുതൽ കുടുംബങ്ങളിലേക്കും എത്തിക്കാനാണ് ശ്രമിക്കുന്നത് . ഈ സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നിർധനരായ കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസ ചികിത്സ സഹായമായി നൽകാനാണ് ആഗ്രഹിക്കുന്നത്.
കേരളത്തിന്റെ ചാരുതയും മനുഷ്യബന്ധങ്ങളുടെ വിവിധങ്ങളായ തലവും അതിന്റെ എല്ലാ വൈകാരികതകളോടെയും അനുഭവേദ്യമാക്കുന്ന ഒരു ചിത്രമാണ് “മഷിപ്പച്ചയും കല്ലുപെൻസിലും.”ഓണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ,ഗൃഹാതുരത ഉണർത്തുന്ന ഈ ചിത്രം കേരളത്തിലും പ്രവാസലോകത്തും ജീവിക്കുന്ന മലയാളികൾക്ക് ഒരു സുന്ദരമായ അനുഭവമായിരിക്കും.കുട്ടികൾക്ക് സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ഒരു പാഠമാണ് ഈ സിനിമ.എങ്ങോ വച്ച് നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയെ അടയാളപ്പെടുത്തുക കൂടി ചെയ്യുകയാണ് ഈ സിനിമ.
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബസംവിധാനത്തിലേക്ക് മാറ്റപ്പെട്ട വീടുകളാണ് നമുക്കിടയിലൊക്കെ.ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ധൃതിയിൽ നാം ജന്മനാട് വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയപ്പോൾ നമ്മുടെ കുട്ടികൾക്ക് അറിയാനും അനുഭവിക്കാനും കഴിയാതെ പോയ നാടിന്റെ നന്മകളുണ്ട്, അവർക്ക് നഷ്ടമായ ഓർമകളുണ്ട്.മഷിപ്പച്ചയും
കല്ലുപെൻസിലും എന്ന സിനിമ ലക്ഷ്യമാക്കുന്നത് മറവിയുടെ ആഴങ്ങളിൽ നഷ്ടപ്പെട്ടുപോയ നാടിന്റെ സൗന്ദര്യങ്ങളെ കുഞ്ഞുങ്ങൾക്ക് വീണ്ടെടുത്ത് നൽകി അവരെ നൈർമല്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിലേക്ക് നയിക്കുക എന്നതാണ്.
കേരളത്തിലെ സ്കൂളുകളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെയും റെസിഡന്റ്സ് അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ വിധയർത്തികൾക്കും രക്ഷകര്താക്കൾക്കും കൂടി കാണാൻ ഉള്ള അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് പിന്നണി പ്രവർത്തകർ.
![]()
