കുവൈറ്റ് : സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ആറ് രാഷ്ട്ര ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വാർഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റ് ഭരണകൂടം. ജിസിസി ഉച്ചകോടി നടക്കുന്ന ഡിസംബർ ഒന്നിന് കുവൈറ്റിലെ എല്ലാ സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
45-ാമത് ജിസിസി ഉച്ചകോടി നടക്കുന്ന അവസരത്തിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതു സ്ഥാപനങ്ങളും ഡിസംബർ ഒന്നിന് അടച്ചിടുമെന്നും അവരുടെ തൊഴിലാളികൾക്ക് ദിവസം അവധിയായി പരിഗണിക്കുമെന്നും കുവൈറ്റിലെ സിവിൽ സർവീസ് കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് ഏജൻസികൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവധി നിശ്ചയിക്കാനുള്ള അവകാശം കമ്മീഷൻ നൽകിയിട്ടുണ്ട്.
![]()
