ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശീയ പ്രസാധകനുള്ള പുരസ്കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു.
ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടക്കമിട്ട ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 43 മത് പതിപ്പിലാണ് പ്രഖ്യാപനം നടത്തിയത്
![]()
