ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്സഭ, നിയമ സഭ തിരഞ്ഞെടുപ്പുകൾ മുൻപിൽ കണ്ട് ബി ജെ പി നാലു സംസ്ഥാന പ്രസിഡന്റുമാരെ മാറ്റി.ആന്ധ്ര, തെലുങ്കാനാ, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവടങ്ങളിലെ അധ്യക്ഷൻമാരെയാണ് മാറ്റിയത്.
കേന്ദ്രഭരണ തുടര്‍ച്ച ലഭിച്ചിട്ടും സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നിഷ്ക്രിയമാവുകയും ഒപ്പം വിഭാഗീയത തലപൊക്കുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഈ അഴിച്ചു പണി.
എൻ ടി രാമറവുവിന്റെ മകൾ ജി പുരന്ദരേശ്വരിയാണ് ആന്ധ്രാ ഘടകത്തിന്റെ പുതിയ അധ്യക്ഷ.
ഝാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാന്‍ഡി സംസ്ഥാന അധ്യക്ഷൻ ആവും. പഞ്ചാബില്‍ സുനില്‍ ഝാക്കറാണ് ഇനി ബി ജെ പി യെ നയിക്കുക. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഢിയാണ് തെലുങ്കാനയുടെ പുതിയ പാർട്ടി പ്രസിഡന്റ്.
ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന കിരൺ റെഡ്ഢിയെ ദേശീയ നിർവ്വാഹക സമിതിയിലേക്കും തിരഞ്ഞെടുത്തു.
![]()
