കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (5-7-2023) കലക്ടറന്മാർ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി പ്രഖ്യാപിച്ചത്.
ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ 5) അവധി പ്രഖ്യാപിച്ചതായാണ് ജില്ലാ കളക്ടറന്മാർ അറിയിച്ചിരിക്കുന്നത്. അങ്കണവാടികൾ, ഐ സിഎസ്ഇ, സി ബി എസ് ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ അതി ശക്തമായി തുടരുന്നു. നദികളിൽ വെള്ളം ക്രമതീതമായി തുടരുന്നു. ജില്ലാ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ കരുതൽ നടപടികളും എടുത്തിട്ടുണ്ട്
![]()
