മസക്റ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പെട്രോൾ പമ്പുകളിൽ മാനേജർമാരായി ഒമാനികളെ മാത്രമേ നിയമിക്കാൻ പാടുള്ളു എന്ന് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഈ മേഖലയിൽ കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. അതിൽ കൂടുതലും മലയാളികൾ ആണ് അവർക്കെല്ലാം തിരിച്ചടിയാകുന്ന തീരുമാനം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സ്വദേശിവത്കരണ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് 2021ൽ തൊഴില്‍ മന്ത്രാലയം ഇത്തരത്തിലുള്ള ഒരു സ്വദേശിവത്കരണം പ്രഖ്യാപിക്കുന്നത്. മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവീസസും ചേർന്നാണ് ഇന്ധന സ്റ്റേഷനുകളിലെ സ്റ്റേഷൻ മാനേജർമാരുടെ ജോലി സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്.
![]()
