ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന, കെ.എം.സി.സി മലപ്പുറം ജില്ല സോക്കര്‍ മത്സരങ്ങളുടെ പിക്ച്ചര്‍ പ്രകാശനം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ട്പറമ്പ് അധ്യക്ഷത വഹിച്ചു . കെഎംസിസിയുടെ പഴയ കാല നേതാവ് കുട്ടി മൗലവി മുഖ്യാതിഥിയായിരുന്നു. പിക്ച്ചര്‍ റിലീസിംഗില്‍ ബേബി നീലാമ്പ്ര, ഹസ്സന് ബത്തേരി, ഷബീര്‍ ലവ, മജീദ് കോട്ടീരി, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, എകെ ബാവ, അഷ്റഫ് താഴേക്കോട് അയ്യൂബ് സീമാക്ക്, അല്മൂര്ത്തൂ, യാകൂബ് ബാബു(അട്മോണ്ട്) എന്നിവര്‍ പങ്കെടുത്തു.
സീനിയര്‍ ട്രോഫി ലോഞ്ചിങ്: നാസിഫ് (ഗ്ലോബ് ലോജിസ്റ്റിക്സ്), ഇസ്മയില്‍ മുണ്ടക്കുളം, എന്നിവരും ജൂനിയേഴ്സ് ട്രോഫി ലോഞ്ചിങ് ആസിഫ് (അല്‍മാസ്), ലത്തീഫ് കാപ്പുങ്ങല്‍(എന്‍ കണ്ഫര്ട്സ്-CEO) , ഇസ്ഹാഖ് പൂണ്ടോളി, സലീം മമ്പാട് എന്നിവര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റ് സമ്മറി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂ കട്ടുപ്പാറയും ടൂര്‍ണമെന്റ് നിയമാവലികള്‍ ഫത്താഹ് താനൂരും അവതരിപ്പിച്ചു .
മത്സരങ്ങള്‍ നവംബര്‍ 1-ന് ജിദ്ദ മഹ്ജര്‍ ടര്‍ഫ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. നാല് ആഴ്ച നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 29 നു അവസാനിക്കും. നവംബര്‍ 1-ന്, വൈകുന്നേരം 4.30 ന് വിവിധ മണ്ഡലം കമ്മിറ്റികളുടെ ബാനറിനു കീഴില്‍ ആകര്‍ഷകമായ മാര്‍ച്ചു പാസ്റ്റോടു കൂടി ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. നയന്‍സ് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അണ്ടര്‍-17 ക്യാറ്റഗറിയില്‍, ജിദ്ദയിലെ വിവിധ അക്കാഡമികള്‍ പങ്കെടുക്കുന്ന ജൂനിയര്‍ വിഭാഗം മത്സരങ്ങളും ടൂര്‍ണമെന്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഒ.കെ.എം മൗലവി, നാസര്‍ വെളിയംകോട്, സികെ കുഞ്ഞിമരക്കാര്‍, അയ്യൂബ് മാസ്റ്റര്‍ , ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, വി.പി . അബ്ദുറഹിമാന്, ഹുസൈന് കരിങ്ങര, സിറാജ് കണ്ണവം , ലത്തീഫ് വെള്ളമുണ്ട, സാബില്‍ മമ്പാട് , ജലാല്‍ തേഞ്ഞിപ്പലം, മലപ്പുറം ജില്ല ഭാരവാഹികളായ , അഷ്റഫ് മുല്ലപ്പള്ളി , യാസിദ് തിരൂര്‍, ഉനൈസ് കരിമ്പില്‍, സിടി. ശിഹാബ് , അലി പാങ്ങാട്ട് ,സൈദലവി പുളിയക്കോട്, നൗഫല്‍ ഉള്ളടന്‍, ജാഫര്‍ അത്താണിക്കല്‍ , മജീദ് കള്ളിയില്‍, ശിഹാബ് കണ്ണമംഗലം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. മുഹമ്മദാലി മുസ്ലിയാര് ഖിറാഅത്ത് നിര്‍വഹിച്ചു.
![]()
