മക്ക: ഭിന്നശേഷിക്കാരിയായ കൂട്ടിലങ്ങാടിയിലെ സലീന സുറുമി രചിച്ച പ്രവാസി എന്ന പുസ്തകം സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന് കാക്കിയ പ്രകാശനം ചെയ്തു. സ്നേഹചിറകിലേറി വിശുദ്ധ നഗരിയില്‍ ഉംറക്കെത്തിയ ഇരുപതോളം ഭിന്നശേഷിക്കാര്‍ക്ക് മക്ക കെഎംസിസി വൈസ് ചെയര്മാന് ഇസ്സുദ്ധീന്‍ ആലുക്കലിന്റെ വില്ലയില്‍ മക്ക കെഎംസിസി സംഘടിപ്പിച്ച സ്നേഹ വിരുന്നിലാണ് ഭിന്ന ശേഷിക്കാരി കൂടിയായ സലീന സുറുമി രചിച്ച പ്രവാസിയുടെ ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പുതിയ രചന ‘പ്രവാസം’ പ്രകാശനം ചെയ്തത്.
മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ ആധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാരായി നാട്ടില്‍ നിന്ന് ഇവര്‍ക്ക് ഒപ്പം എത്തിയ ഷാജി വാറംകോട്, സലീന സുറുമി ,നിയാസ് പൊന്മള നൗഷാദ് അരിപ്ര, റൈഹാനത്ത് മങ്കട, നൂര്ജഹാന് കരുവാരക്കുണ്ട് എന്നിവരെ മക്ക കെഎംസിസി ഉപഹാരം നല്കി ആദരിച്ചു. ഇസ്സുദ്ധീന്‍ ആലുക്കല്‍, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഹാരിസ് പെരുവള്ളൂര്‍, സിദ്ധിഖ് കൂട്ടിലങ്ങാടി, എം സി നാസര്‍ , സമീര്‍ ബദര്‍, അമീര്‍ സമീം ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി കെഎം കുട്ടി ഓമാനൂര്‍ എഴുതിയ ഗാനം മുസ്തഫ മലയില്‍ ആലപിച്ചു. മുസ്തഫ മലയില്‍ സ്വാഗതവും സിദ്ധിഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
![]()
