അൽഖർജ്ജ് :സൗദി ദേശിയ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ(ഡബ്ലിയു.എം.എഫ്) അൽഖർജ്ജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റിയാദിലെയും, ഖര്‍ജിലെയും പ്രമുഖ ടീമുകളും അല്‍മറായി, അല്‍ സാഫി ടീമുകളും ഉള്‍പ്പെടെ 16 ടീമുകളെ അണിനിരത്തി നടന്ന ബാഡ്മിന്റണ്‍ ടൂർണമെന്റൽ ടൂർണമെന്റിൽ ഫൈനലിൽ ടീം മഹ്ഫിൽ വിന്നേഴ്സും ടീം കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പുമായി ജേതാക്കളായി.സമ്മാനങ്ങൾ സ്പോൻസർ ചെയ്തത് അൽ അവാൽ കമ്പനി, ഒസൂൽ ഗ്രൂപ്പ്,ജോബി ജോബ്, തോമസ് ചിറയ്ക്കല്‍,സജു മത്തായി, ജാഫർ ചെറ്റാലി, ഹെന്ററി തോമസ്, മിഥുൻ ആന്റണി, പോൾ കാക്കാശേരി എന്നിവരായിരുന്നു. ഡബ്ലിയു എം എഫ് അൽഖർജ് കൌൺസിൽ പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി കനകദാസ് മേലായാത്ത്, ട്രെഷറർ ജോഷി മാത്യു, രക്ഷാധികാരി സജു മത്തായ് തെങ്ങുവിളയിൽ, സ്പോർട്സ് കോർഡിനേറ്റർ സജി ചെറിയാൻ, ഹെൻറി തോമസ്, തോമസ് ചിറക്കൽ, ജെസ്സി തോമസ്, ശോഭ ഹെൻറി, മറിയാമ്മ എബ്രഹാം, ഷിനോയ്, അബ്ദുൾ റഹ്മാൻ, ബിനു മണങ്ങാടൻ, എന്നിവരും കൗൺസിലിലെ മറ്റു ഭാരവാഹികളും ബാഡ്മിന്റൺ ടൂർണമെന്റിനു നേതൃത്വം നൽകി.
![]()
