റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച നാളെ അവസാനിക്കാനിരുന്ന ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായാണ് ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഉന്നത ഭരണനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറു മാസം കൂടി സാവകാശം അനുവദിക്കുന്നത്.2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ് ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും
![]()
