തിരുവനന്തപുരം :വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ പ്രഖ്യാപിച്ചു . വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശുപാർശ ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ മൊകേരി മികച്ച പ്രകടനം നടത്തിയിരുന്നു.തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം നേടാനാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
![]()
