അൽഖർജ്ജ് :വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു. എം. എഫ്) അൽഖർജ്ജ് ഫുട്ബോൾ ക്ലബ് പുതിയ ജേഴ്സി പ്രകാശനം ചെയ്തു.
നാഷണൽ കമ്മിറ്റി ട്രഷറർ അന്‍സാര്‍ വര്‍ക്കലയും റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പിയും ചേർന്ന് കെവിൻ പോളിൽ നിന്നും ഏറ്റുവാങ്ങിയാണ് പ്രകാശനം ചെയ്തത്.മിഡിൽ ഇസ്റ്റ് ജോ സെക്രട്ടറി ജസ്സി തോമസ്, നാഷണൽ സെക്രട്ടറി ഹെൻട്രി തോമസ്, നാഷണൽ വൈസ് പ്രസിഡൻ്റ് തോമസ് ചിറയ്ക്കൽ, നാഷണൽ ജോ. സെക്രട്ടറി മറിയാമ്മ എബ്രഹാം, അൽഖർജ് കൗൺസിൽ പ്രസിഡൻ്റ് അഭിലാഷ് മാത്യു, സെക്രട്ടറി കനകദാസ്,ട്രഷറർ ജോഷി മാത്യു, സ്പോർട്സ് കോർഡിനേറ്റർ സജി ചെറിയാൻ, ജോയിന്റ് സെക്രട്ടറി ഷിനോയി കുഞ്ഞപ്പന് തുടങ്ങിയവർ നേതൃത്വം നൽകി. കൗൺസിലിൻ്റെ മറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു .ജേഴ്സി സ്പോൺസർ ചെയ്തത് എച്ഛ് ഇ കെ ,ഡയോസ് എന്നി കമ്പനികളാണ്
![]()
