തിരുവനന്തപുരം:സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലന്നും ആയതിനാൽ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് പോവില്ലെന്നും വ്യക്തമാക്കി കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയതോടെ വീണ്ടും സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേക്ക്.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്കാന് ചീഫ്സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം.ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സർക്കാർ വിലയിരുത്തല്‍.ഇതിനിടയിൽ സർക്കാർ പ്രതിസന്ധി ആകുന്ന ഘട്ടങ്ങളിൽ എല്ലാം പതിവ് പോലെ ഗവർണ്ണർ വിവാദം ഉണ്ടാക്കി മാധ്യമ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു
![]()
