റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐ ടി കമ്മ്യൂണിറ്റിയായ ഐ ടി എക്സ്പേർട്സ് ആൻഡ് എഞ്ചിനീയർസ് – റിയാദ് ചാപ്റ്റർ സൈബർ സൈക്യൂരിറ്റി കമ്പനിയായ ടോർ സെക്വറുമായി ചേർന്ന് സൈബർ സെക്യൂരിറ്റി ഇവന്റ് കഴിഞ്ഞ ദിവസം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ഛ് സംഘടിപ്പിച്ചു.”ചേഞ്ച് ഇൻ ത്രെട്ട് ലാൻഡ്സ് കൈപ്”
എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടോർ സെക്വർ കോ ഫൗണ്ടർ ഷെയ്ക് സലീം ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫ്സാദ് വാഴയിൽ പരിപാടി നിയന്ത്രിച്ചു.
റിയാദിലെ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന നിരവധി ഐ.ടി വിദ്ധഗ്ധരും,എഞ്ചിനീയർമാരും പരിപാടിയിൽ പങ്കെടുത്തു.
ആദ്യ സെഷനിൽ സൈബർ സെക്യൂരിറ്റി ആസ്പദമാക്കിയുള്ള “ചേഞ്ച് ഇൻ ത്രെട്ട് ലാൻഡ്സ് കൈപ്” എന്ന വിഷയത്തിൽ നടന്ന ശില്പശാലയിൽ റിയാദിലെ പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ദൻ അമീർ ഖാൻ (ട്രെൻഡ് മൈക്രോ സിസ്റ്റം എഞ്ചിനീറിങ് മാനേജർ ) സംസാരിച്ചു.
ഐ റ്റി മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാധ്യതകളെ കുറിച്ചും, തുടർ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കറിച്ചും, കമ്പനിയുടെ സുരക്ഷ അപര്യാപ്തതയെ കുറിച്ചും അതിനെ മറികടക്കാൻ ചെയ്യേണ്ട മുൻ കരുതലുകളെ കുറിച്ചും അദ്ദേഹം ഊന്നൽ നൽകി.
കൂടാതെ ജോലിയിൽ മികവ് പുലർത്താൻ വൈദഗ്ധ്യം നേടേണ്ടതുണ്ടെന്നും അത് തുടർച്ചയായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിന് വേണ്ടി സംഘടനയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിപുലമായ പരിശീലന പ്രോഗാമുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ചും പരിപാടിയിൽ തീരുമാനമായി.
പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ സെക്യൂരിറ്റി വിഷയത്തിലുള്ള ഗ്രൂപ്പ് ഡിസ്കഷനും ചോദ്യോത്തര സെഷനുണ്ടായിരുന്നു.
തുടർന്ന് മുനീബ് പാഴൂർ
ഐ ടി ഈ ഈ വേ ഫോർവേഡ് എന്ന വിഷയത്തോടെ കൂട്ടായ്മയുടെ ഇന്നത്തെ പ്രാധാന്യം, മറ്റു ഭാവി പരിപാടികൾ മറ്റും വിശദീകരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾ സുഹാസ് ചെപ്പാലി, യാസർ ബക്കർ , അമീർ പിവി എന്നിവരും നേതൃത്വം നൽകി.
പരിപാടിയിൽ മുഹമ്മദ് അഹമ്മദ് സ്വാഗതവും ഷമീം എൻ കെ നന്ദിയും പറഞ്ഞു
![]()
