ന്യൂഡൽഹി : ജമ്മു താഴ്വരയിൽ കരുത്തു കാട്ടി കോണ്‍ഗ്രസ്-നാഷണല്‍ കോൺഫറൻസ് സഖ്യം നടത്തുന്നത്. നിലവിൽ 51 സീറ്റുകളിൽ ഇന്ത്യ സഖ്യവും 30 സീറ്റുകളിൽ ബിജെപിയും 9 സീറ്റിൽ മറ്റുള്ളവരും മുന്നേറുന്നത്. ജമ്മു കശ്മീരില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ആദ്യ ഫലസൂചനകൾ പുറത്തു വന്നപ്പോൾ മുതൽ കോൺഗ്രസ് കശ്മീരിൽ ലീഡ് നിലനിർത്തുകയാണ്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് പ്രവർത്തകർ ജമ്മു കശ്മീരിലെ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ആഘോഷിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടന്നത്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്.പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കശ്മീരിലേത്. ഇവിടെ ഇന്ത്യ സഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.
![]()
