ന്യൂഡൽഹി : നിയമ സഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് ,ഹരിയാനയിൽ ബി ജെ പി പുറത്താക്കി കോൺഗ്രസ് അധികാരത്തിലെക്ക് എന്ന് സൂചനയും.ഇന്നാണ് ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിച്ചത്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.കോൺഗ്രസിന് 50 – 64 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം, ബി ജെ പിക്ക് 22 – 32 സീറ്റുകൾ വരെയാണ് ടൈംസ് നൗ പ്രവചിക്കുന്നത്.ഐ എൻ എൽ ഡിക്ക് ഒരു സീറ്റും പ്രവചിച്ചിട്ടില്ല. മറ്റ് പാർട്ടികൾക്ക് 2 – 4 സീറ്റുകളാണ് പ്രവചിച്ചത്. ടൈംസ് നൗ സർവേ പ്രകാരം കോൺഗ്രസ് ഹരിയാനയിൽ മുന്നിൽ നിൽക്കുമെന്നാണ് പറയുന്നത്.
വൈകുന്നേരം 5 മണി വരെ 61 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം. 90 അംഗ നിയമസഭയിലേക്കാണ് പോരാട്ടം. നിലവിൽ ബി ജെ പി ക്ക് 40 അംഗങ്ങളാണ് ഉള്ളത് കോൺഗ്രസിന് 31 അംഗങ്ങളും. ജെ ജെ പിക്ക് 10 സീറ്റുകളാണ്. ആകെ 1031 സ്ഥാനാർത്ഥിളാണ് മത്സരിച്ചത്. 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76. 13 ശതമാനവും 2019 ൽ 67. 92 ശതമാനവുമായിരുന്നു പോളിംഗ്.
![]()
