റിയാദ് : പ്രവാസിയുടെ ഉത്സവസ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചുകൊണ്ട് പ്രവാസലോകത്തെ സാക്ഷിയാക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു . റിയാദ് മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ റിയാദിലെ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ നിരവധി പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പാലക്കാടൻ ഓണം 2024 പ്രവാസ ലോകത്തിന് ഒരു പുത്തൻ അനുഭവമാണ് നൽകിയത്.
വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിന്റെ ചരിത്രത്തിൽ ഇടം നേടിയ ഈ ആഘോഷത്തിൽ വിഭവ സമൃദ്ധമായ സദ്യക്കുപുറമെ ബീറ്റ്സ് ഓഫ് റിയാദ് ഒരുക്കിയ ശിങ്കാരിമേളവും നാസിക് ഡോളും കാതുകൾക്ക് നൽകിയ ഒരുപുത്തൻ ശ്രവണ സദ്യക്കകമ്പടിയായെത്തിയത് മാവേലിയും ,വാമനനും,പുലിക്കളിയും , പൂക്കാവടിയും,തെയ്യവും കൂടാതെ നിരവധി ഓണകാഴ്ചകളും ആയിരുന്നു.
വൈകുന്നേരം വിവിധ കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കബീർ പട്ടാമ്പി ,സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ ഷഫീർ പാത്തിരിപാല, ചാരിറ്റി കോഓർഡിനേറ്റർ റൗഫ് പട്ടാമ്പി എന്നിവർ സംസാരിച്ചു. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ഡബ്ലിയു എം എഫ് ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, സനു മാവേലിക്കര, ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്, റിയാദ് ടാക്കീസ് ജോയിൻ സെക്രട്ടറി വരുൺ, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് പ്രമിത ബിജു ,നൃത്താ അധ്യാപകൻ കുഞ്ഞുമുഹമ്മദ് മാഷ് എന്നിവർ ആഘോഷപരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
വ്യത്യസ്ഥതകൾ കൊണ്ട് സമ്പന്നമായ ഈ ആഘോഷങ്ങൾക്ക് മഹേഷ് ജയ് , ഷിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം , അഷറഫ് അപ്പക്കാട്ടിൽ , അൻവർ സാദത് വാക്കയിൽ , ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ , നഫാസ് മുത്തേടത് ,സുരേഷ് നായർ ,അജ്മൽ മന്നേത്ത് ,സതീഷ് , അൻസാർ , ശ്രീകുമാർ , ഷഫീഖ് , ഹുസൈൻ വടക്കുംചേരി , മുജീബ് , മധു, സുബീർ , വാസുദേവൻ , മനാഫ് , സുബിൻ , മനു ,ഫൈസൽ പാലക്കാട് , രഘു ഒറ്റപ്പാലം, മനോഹർ, നിയാസ് ,രതീഷ്, കരീം എന്നിവർക്കുപുറമെ അമ്പതോളം വരുന്ന പാലക്കാടൻ വളണ്ടിയർമാരും നേതൃത്വം നൽകി.
ഭൈമി സുബിനും , ഷിബു എൽദോയും അവതാരകരായെത്തി.
![]()
