ദോഹ: ഖത്തറിൽ ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. മുൻ മാസങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഖത്തറിൽ ഇന്ധനവില കുറച്ചിട്ടുണ്ട്. ദീർഘകാലത്തിന് ശേഷമാണ് പെട്രോൾ, ഡീസൽ വില ഖത്തറിൽ കുറയ്ക്കുന്നത്
പ്രീമിയം പെട്രോളിന്റെ വില 1.95 ഖത്തർ റിയാലായിൽ നിന്ന് 1.90 ഖത്തർ റിയാലായാണ് കുറച്ചത്. സൂപ്പർ ഗ്രേഡ് പെട്രോളിനും 5 ദിർഹം വില കുറച്ചിട്ടുണ്ട്. 2 റിയാൽ 5 ദിർഹമാണ് പുതിയ നിരക്ക്. ഡീസലിന് 2 റിയാലാണ് പുതുക്കിയ നിരക്ക്. സെപ്തംബറിൽ 2.05 ഖത്തർ റിയാലായിരുന്നു വില.
![]()
