ജിദ്ദ : ഇശല്‍ കലാവേദിയുടെ ആരംഭ കാല അംഗവും ജിദ്ദയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറുമായ അന്‍ഷിഫ് അബൂബക്കറിന് ഇശല്‍ കലാവേദി യാത്രയയപ്പ് നല്കി.
ജിദ്ദ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ
ഇശല്‍ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.യാത്രയയപ്പ് സംഗമം മാധ്യമപ്രവര്ത്തകന് സാദിഖലി തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു.
ഇശല്‍ കലാവേദിയുടെ ഉപഹാരം ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ഷാജഹാന് ഗൂഡല്ലൂര്‍ എന്നിവര്‍ കൈമാറി. ജലാല്‍ തഞ്ഞിപ്പലം, ശിഹാബ് പുളിക്കല്‍, സലാഹു വാളക്കുട, ഹസ്സന് കൊണ്ടോട്ടി, സര്‍ജാസ് നാണി, സുഹൈര്‍, ഹസീന അഷ്റഫ്, രജിയ ബീരാന്, ജ്യോതി, സാബിറ സാഗര്‍, സുല്‍ഫിക്കര്‍, സാഗര്‍,ഹാഷിം, അനി സാഗര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.നാട്ടില്‍ നിന്നും വന്ന ആല്‍ബം സിംഗര്‍ അഫ്സല് തുവ്വൂര്‍ അതിഥി ആയിരുന്നു. ഫര്‍സാന യാസിര്‍,മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, മന്‍സൂര്‍ നിലമ്പൂര്‍, ഫെമിന, ലച്ചു, സുഹാന അഫ്സല് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
![]()
