ന്യൂഡൽഹി:പാർട്ടി കോൺഗ്രസ് വരെ സി.പി.എം ജനറൽസെക്രട്ടറി ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനമായി.
അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കു പകരക്കാരനായി ആണ് താത്കാലിക മുൻ ജനറൽ സെക്രട്ടറി കൂടിയ കാരാട്ടിനു ചുമതല. ഇന്ന് ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇതനുസരിച്ച് പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ- ഓർഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തിയതായി പാർട്ടി നേതൃത്വം അറിയിച്ചു.
![]()
