ജിദ്ദ: കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണ സമ്മേളനം നടത്തി. ‘സി എച്ച്, ഓര്‍മ്മകള്‍ വാടാത്ത നാല് പതിറ്റാണ്ടുകള്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നൂറുകണക്കിന് പ്രര്‍ത്തകര്‍ പങ്കെടുത്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു. സി എച്ച് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്ക് നാല് പതിറ്റാണ്ടിനിപ്പുറവും മരണമില്ലായെന്ന് ഉദ്ഘാടന പ്രസംഗം നടത്തവെ അദ്ദേഹം പറഞ്ഞു.
നജീബ് കാന്തപുരം എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. സി എച്ച് മുന്നോട്ടുവെച്ച രാഷ്ട്രീയമാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വിഭാവനം ചെയ്ത ആശയങ്ങളുടെ പ്രായോഗികവല്‍ക്കരണമാണ് സിഎച്ചിലൂടെ നടന്നത്. സര്‍വത്ര വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി ഭരണതലത്തില്‍ പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്കാരോടും നാട്ടുകാരോടും വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ചുകൊണ്ടയെയിരിക്കുകയും ചെയ്തിരുന്ന സിഎച്ചിന്റെ സ്വപനങ്ങളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നത് എന്നും ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ സ്ഥാപകന്‍ കൂടിയായ നജീബ് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, മൂസ ബി.ചെര്‍ക്കള, അഹമ്മദ് പാളയാട്ട്, സമദ് പട്ടണില്‍ എന്നിവര്‍ പ്രസംഗിച്ചു. ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ വിപി അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.
![]()
