മലപ്പുറം: രാത്രി പത്ത് മണി കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് സുജിത് ദാസാണെന്നും പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് വേണ്ടിയായിരുന്നു ഇതെന്നും പി വി അന്‍വര്‍ എം എൽ എ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഒരു കോക്കസ് സഹായം നൽകി സംരക്ഷിക്കുന്നു.പൊലീസിൽ പുഴുക്കുത്തുകളുണ്ട്.
പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്കിയ പരാതിയില്‍ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാറിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം.സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അന്‍വര്‍ വ്യക്തമാക്കി
![]()
