ഷാര്‍ജ: എറണാകുളം പറവൂർ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില് അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ മരിച്ചത് . റോള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്പോട്ട് റെസ്റ്റോറന്റിന് സമീപം നടന്ന് പോവുന്നതിനിടെ കുഴഞ്ഞ് വീണ അബ്ദുല്ല ഹാജിയെ ഉടന്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
.ഭാര്യ: ഷമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. മരുമക്കൾ: ആയിഷ,അക്ബർഷാ. കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു
![]()
