ദമാം: വയനാട് പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരുജ്ജീവനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ദമാം നവോദയ നല്കുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 65 ലക്ഷം രൂപ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം കൈമാറി. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കൃഷ്ണകുമാര്‍ ചവറ, നന്ദിനി മോഹന്‍, നവോദ കേന്ദ്ര വൈ: പ്രസിഡന്റ് മോഹനന് വെള്ളിനേഴി, ജോ: സെക്രട്ടറി നൗഫല്‍ വെളിയങ്കോട്, കുടുംബ വേദി കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ ഗിരീഷ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ ഓഗസ്റ്റ് 4 ന് മലപ്പുറം, പൊന്നാനിയില്‍ വെച്ച് നടന്ന രണ്ടാമത് നവോദയ – കോടിയേരി ബാലകൃഷ്ണന് സമഗ്ര സംഭാവന അവാര്‍ഡ് വിതരണ വേദിയില്‍ വെച്ച് ഉടന്‍ സഹായമെന്ന നിലയില്‍ ആദ്യ ഗഡുവായി 10 ലക്ഷം രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറിയിരുന്നു. രണ്ട് ഗഡുക്കളയി 75 ലക്ഷം രൂപയാണ് ദമാം നവോദയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നവോദയയുടെ അഭ്യര്‍ത്ഥന പ്രവാസി സമൂഹം ഇരു കൈകളോടും കൂടി സ്വീകരിക്കുകയായിരുന്നു.
![]()
