ജിദ്ദ :സ്വീഡനിലെ സ്റ്റോക്ക് ഹോം സെൻട്രൽ മസ്ജിദിന് സമീപം തീവ്രവാദി വിശുദ്ധ ഖുർആൻ കത്തിച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി മുസ്ലിം രാജ്യങ്ങൾ. ആവർത്തിക്കപ്പെടുന്നതും വിദ്വേഷപരവുമായ ഇത്തരം പ്രവർത്തികൾ ഒരിക്കലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ലെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവിച്ചു. ഇങ്ങനെയുള്ള പ്രവർത്തികൾ വെറുപ്പും വംശീയതയും പ്രോത്സാഹിപ്പിക്കുന്നതും സഹിഷ്ണുതയും മിതവാദവും പ്രചരിപ്പിക്കാനും തീവ്രവാദം നിരാകരിക്കുവാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് ആവശ്യമായ പരസ്പര ബഹുമാനത്തെ ദുർബലപെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
മുസ്ഹഫ് കോപ്പി കത്തിച്ചത് ജി സി സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു.
ഖുറാൻ പ്രതി കത്തിച്ചതിനെ ഹീനമായ പ്രവൃത്തിയെന്നാണ് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ വിശേഷിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം വെൽഡ് ലീഗ് പ്രതിഷേധിച്ചു.
തുർക്കി, കുവൈറ്റ് അടക്കമുള്ള അനവധി മുസ്ലിം രാജ്യങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ബലി പെരുന്നാൾ ദിനത്തിൽ സ്റ്റോക്ക് ഹോം മസ്ജിദിന് മുൻപിൽ സൽമാൻ മോമിക എന്ന തീവ്രവാദി ആണ് ലോക മുസ്ലിങ്ങൾക്ക് വേദന ഉളവാക്കുന്ന തരത്തിൽ ഖുർആൻ കത്തിച്ചത്.
![]()
