ഇംഫാൽ : കലാപ ഭൂമിയിൽ സ്നേഹ സന്ദേശവുമായി രാഹുൽ ഗാന്ധി , കണ്ണീരോടെ ചുരാന്ദ്പൂർ ക്യാമ്പിൽ
ദുരിതങ്ങൾ വിവരിച്ചു കുക്കി, മെയ് തെയ് വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം അന്തേവാസികൾ.
കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാന്ദ്പൂരിൽ വൈകിട്ട് 4 മണിയോടെയാണ് കെ സി വേണുഗോപാൽ അടക്കമുള്ള ഏ ഐ സി സി നേതാക്കൾക്കൊപ്പം രാഹുൽഗാന്ധി എത്തിയത്.കുട്ടികൾക്കൊപ്പമിരുന്നു ആഹാരം കഴിച്ചു .കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രാഹുലിനെ കാണാൻ എത്തിയിരുന്നു.വൈകിട്ട് അഞ്ചു മണിക്ക് മെയ് തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു .
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ പോകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞിരുന്നു.
കുക്കി മേഖലയായ ചുരാന്ദ്പൂരിലേക്ക് പോകവേ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം സ്ഥലത്തെത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച മണിപ്പൂര്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഹെലികോപ്റ്റർ മാർഗ്ഗം പോകുകയായിരുന്നു
രാഹുലിനെ തടഞ്ഞത് ബി ജെ പി യുടെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണന്നു കൊണ്ഗ്രെസ്സ് ആരോപിച്ചു.
![]()
