യാമ്പു: യാമ്പു ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (വൈ.ഐ.എഫ്.എ) സ്നേഹാദരവും ഇശല്‍ സന്ധ്യയും സംഘടിപ്പിച്ചു. 2024 ലെ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം സ്റ്റഡീ സെന്റര്‍ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളായ യാമ്പുവിലെ അറാട്കോ എം.ഡി അബ്ദുല്‍ ഹമീദിനെയും റദ്വ ഗള്‍ഫ് കമ്പനി എം.ഡി ബാബുക്കുട്ടന് സി പിള്ളയെയും ചടങ്ങില്‍ മെമന്റോ നല്കി ആദരിച്ചു. യാമ്പു കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യാമ്പു മലയാളി അസോസിയേഷന് പ്രസിഡന്റ് സലിം വേങ്ങര ഉദ്ഘാടനം ചെയ്തു.
വൈ.ഐ.എഫ്.എ പ്രസിഡന്റ് ഷബീര്‍ ഹസ്സന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക കായിക സംഘടനകളെ പ്രതിനിധീകരിച്ച് അസ്ക്കര്‍ വണ്ടൂര്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, ഷാനവാസ് വണ്ടൂര്‍, സിബിള്‍ ഡേവിഡ്, ശങ്കര്‍ എളങ്കൂര്‍, നാസര്‍ നടുവില്‍, യാസിര്‍ കൊന്നോല എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഡോ.എ.പി.ജെ.അബ്ദുല്‍ കലാം സ്റ്റഡീ സെന്റര്‍ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളായ അബ്ദുല്‍ ഹമീദും ബാബുക്കുട്ടന് സി പിള്ളയും മറുപടി പ്രസംഗം നടത്തി.
വൈ.ഐ.എഫ്.എ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും ട്രഷറര്‍ ഇബ്റാഹിം ചുങ്കത്തറ നന്ദിയും പറഞ്ഞു. ‘ഇശല്‍ സന്ധ്യ’ പരിപാടിക്ക് ഷറഫ് കത്തിച്ചാല്‍ കണ്ണൂര്‍ നേതൃത്വം നല്കി. അഷ്ക്കറലി ഒറ്റപ്പാലം, അബ്ദുന്നാസര്‍ കുറകത്താണി, ഹരീഷ് മധു, സുധി പട്ടാമ്പി, മുസ്തഫ മഞ്ചേശ്വരം, ആരിഫ് ചാലിയം, മന്‍സൂര്‍ കരുവന്തിരുത്തി, ആഷിക് തുറക്കല്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു. വൈ.ഐ.എഫ്.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ക്ലബ്ബ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്കി.
![]()
