അല്‍ഹസ: മൂന്നര പതിറ്റാണ്ട് അല്‍ അല്‍ഹസയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യമായ ശാഹുല്‍ ഹമീദ് പൊന്നാനിക്ക് ഒ ഐ സി സി അല്‍ഹസ ഏരിയ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്കി. ഒ ഐ സി സി യുടെ ആദ്യകാല സുക്കൈക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു ശാഹുല്‍ ഹമീദ്.
1982ല്‍ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റും, സേവദാള്‍ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പട്നയില്‍ ഇന്ദിരാഗാന്ധി പങ്കെടുത്ത സേവദാള്‍ അഖിലേന്ത്യാ ക്യാമ്പില്‍ ശാഹുല്‍ ഹമീദും പങ്കെടുത്തിരുന്നു.
ഹുഫൂഫ് സംസം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അര്‍ശദ് ദേശമംഗലം ശാഹുല്‍ ഹമീദിന് കൈമാറി. ശാഹുല്‍ ഹമീദിന്റെ കുടുംബത്തിനുള്ള അല്‍ അഹ്സ ഒ ഐ സി സി യുടെ ധനസഹായം ജീവകാരുണ്യ വിഭാഗം കണ്‍വീനറും, ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി മെമ്പറുമായ പ്രസാദ് കരുനാഗപ്പള്ളി നല്കി.
ശാഫി കുദിര്‍, ഷിജോമോന്‍ വര്‍ഗ്ഗീസ്, നവാസ് കൊല്ലം, റഷീദ് വരവൂര്‍ , നിസാം വടക്കേകോണം, സബീന അഷ്റഫ് , ലിജു വര്‍ഗീസ്, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയില്‍, ഷിബു സുകുമാരന്‍, ഹഫ്സല്‍ മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഉമര്‍ കോട്ടയില്‍ സ്വാഗതവും ശാഹുല്‍ ഹമീദ് പൊന്നാനി നന്ദിയും പറഞ്ഞു.
![]()
