കായംകുളം : സി പി എം നേതാവും കായംകുളം നഗരസഭാ ചെയർമാനായിരുന്ന
ചേരാവള്ളി മരുതനാട്ട് രാഗം വീട്ടിൽ പ്രൊഫ.എം ആർ രാജശേഖരൻ (85) അന്തരിച്ചു.മുൻ കായംകുളം എം എൽ എ അന്തരിച്ച എം ആർ ഗോപാലകൃഷ്ണന്റെ സഹോദരനാണ്.
സി പി ഐ എം നേതാവ് . സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കായംകുളം നഗരസഭാ ചെയർമാൻ, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ, കെ സി ടി പ്രസിഡൻറ്, കേരള കർഷകസംഘം, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി പി ഐ എം കായംകുളം ഏരിയാ കമ്മിറ്റി അംഗം, കായംകുളം സഹകരണ സംഘം പ്രസിഡൻ്റ്, മദ്ധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡൻറ്, കേരള കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം, കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ആർട്ട് ഗ്യാലറി ആൻറ് കാർട്ടൂൺ മ്യൂസിയം ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കായംകുളം ബാറിലെ അഭിഭാഷകനായിരുന്നു. ശാസ്താംകോട്ട ഡിബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി റിട്ട. ചെയ്തു.ഭാര്യ: ഗിരിജാ രാജശേഖരൻ (റിട്ട. അധ്യാപിക, പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്ക്കൂൾ) മക്കൾ: എം ആർ രാജ്മോഹൻ (ബിസിനസ്സ്), എം ആർ ചന്ദ്രശേഖർ (ജർമനി). മരുമക്കൾ: മഞ്ജുകുമാരി (കോയമ്പത്തൂർ), രശ്മി (ജർമ്മനി).
![]()
