മലപ്പുറം: മാധ്യമ പ്രവര്ത്തകന് മുസാഫിര്‍ രചിച്ച ‘ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം’ പ്രകാശനം ചെയ്തു.ആലങ്കോട് ലീലാകൃഷ്ണന്, അഡ്വ. കെ.എന്‍എ കാദറിന് പുസ്തകം നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
മുസാഫിറിന്റെ ദീര്‍ഘകാലമായുള്ള പത്രപ്രവര്‍ത്തന ജീവിതത്തില്‍ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും തന്റെ യാത്രകളെക്കുറിച്ചുമുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ഹരിതം ബുക്സ് ആണ് പ്രസാധകർ.
അഡ്വ. കെ.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.പി.സുനീര്‍ എം.പി, വി.മുസഫര്‍ അഹമ്മദ്, പ്രതാപന് തായാട്ട്, അജിത് കൊളാടി, വി.പി.ഷൗക്കത്ത് അലി, ഉസ്മാന് ഇരുമ്പുഴി, ഡോ. എസ്.ഗോപു. നീനാ ശബരീഷ്, റജിയ ബീരാന്, പി.എന്‍ നിലൂഫര്‍, എം.ടി യൂസഫലി തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ പ്രദീപ് സ്വാഗതവും ഗ്രന്ഥകര്‍ത്താവ് മുസാഫിര്‍ നന്ദിയും പറഞ്ഞു.
![]()
