റിയാദ് : റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു .വലീദ് ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ആറാം വാർഷിക ആഘോഷത്തിൽ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ പൊതു രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു.
മുഖ്യ പ്രായോജകരായ ടിക്മോയുടെ ചെയർമാൻ മുനീർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് മണ്ണാറക്കാട് അധ്യക്ഷം വഹിച്ചു ,ലീഗൽ അഡ്വൈസർ ലത്തീഫ് തെച്ചി ആമുഖ പ്രഭാഷണം നടത്തി.പുഷ്പ രാജ് (ഇന്ത്യൻ എംബസി), മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അസ്കർ (കെൽകോ),ഫൈസൽ(സോനാ ജ്വല്ലറി ), മിയ പ്രസിഡണ്ട് ഫൈസൽ, അബ്ദുൽ അസീസ് പവിത്ര (ജി എം എഫ്), പരിപാടിയുടെ പ്രായോജകർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സെക്രട്ടറി ഷഫീഖ് സ്വാഗതവും റഷീദ് ചുങ്കത്തറ നന്ദിയും പറഞ്ഞു.
ട്രഷറർ അൻവർസാദത്ത് ,ജോ:സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡണ്ട് കുഞ്ഞു, അഡ്മിൻ ഫിറോസ് വളാഞ്ചേരി,നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കലാപരിപാടിക്ക് സജീർ പട്ടുറുമാൽ, സത്താർ മാവൂർ എന്നിവർ നേതൃത്വം നൽകി.നൗഫൽ വടകര, ഹാരിസ്, സമീറ ഇബ്രാഹിം, ദേവിക ബാബുരാജ് എന്നിവർ ഗാനം ആലപിച്ചു.ഒപ്പന, അറബിക് ഡാൻസ്, മഹേഷ് ജയ് യുടെ നേതൃത്വത്തിൽ നാസിക് ഡോൾ എന്നി കലാ പരിപാടികളും അരങ്ങേറി.ഷെബിമൻസൂർ, നിസാർ കുരിക്കൾ എന്നിവർ അവതാരകർ ആയിരുന്നു.
![]()
