കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് സിനിമാമേഖലയിലെ സ്ത്രീകളുടെ വിജയമെന്ന് നടി രഞ്ജിനി. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞിട്ടില്ലെന്നും തൻ്റെ ഹർജി തള്ളിയത് കൊണ്ടല്ല റിപ്പോർട്ട് പുറത്ത് വന്നതെന്നും മാധ്യമങ്ങളോട് താരം പറഞ്ഞു. തനിക്ക് വാദത്തിന് സമയം കിട്ടിയില്ല. തുടർ തീരുമാനം തൻ്റെ വക്കീൽ എടുക്കും. സിനിമ ട്രൈബ്യൂണൽ വേണമെന്നത് സ്വാഗതാർഹമെന്നും രഞ്ജിനി പറഞ്ഞു.റിപ്പോർട്ട് പൂർണമായും വായിച്ചില്ല. സിനിമ മേഖലയിൽ മാഫിയ ഉണ്ടായിരിക്കാം. സ്ത്രീകൾ സിനിമ. മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്നത് വാസ്തവം. കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു. ഡബ്ള്യുസിസി കാരണമാണ് കമ്മിറ്റിയുണ്ടായത്. അവർ അനേകം പ്രതിസന്ധികൾ നേരിട്ടു. ഞാൻ അവരിൽ ഒരാളായാണ് പങ്കെടുത്തത്. ഡബ്ള്യുസിസിയെ അഭിനന്ദിക്കുന്നു. അവർ ശബ്ദമുയർത്തിയില്ലെങ്കിൽ ഹേമ കമ്മിറ്റി രൂപീകരിക്കില്ലായിരുന്നു, റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു
![]()
