റിയാദ് :റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഉബൈദ് ചങ്ങലീരി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻറ് ആഗസ്റ്റ് 22,23, 29, 30 തീയതികളിൽ സുലൈ മുതവ്വ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അന്തരിച്ച യൂത്ത് ലീഗ് പാലക്കാട് ജില്ല പ്രസിഡന്റും കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉബൈദ് ചങ്ങലീരിയുടെ സ്മരണാർത്ഥമാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 പ്രമുഖ ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
ടൂർണമെൻറിൻറെ ഔപചാരികമായ ഉദ്ഘാടനം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ നിർവ്വഹിക്കും. കെ.എം.സി.സി നാഷണൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി നേതാക്കൾ, സൗഹൃദ പ്രതിനിധികളായി കേളി,ഒ.ഐ.സി.സി നേതാക്കളും ചടങ്ങളിൽ സംബന്ധിക്കും.
ഈ ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരായ അറേബ്യൻ ഫാംസ് സഹ, ഈസ്റ്റേൺ കറി പൗഡർ, കതിർ റൈസ് ബ്രാൻഡ് ഉൾപ്പെടെയുള്ള വിവിധ ബിസിനസ് ബ്രാൻഡുകൾ ടൂർണമെൻറുമായി സഹകരിക്കുന്നുണ്ട്.
ഈ ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത് സൗദി കെ എം സി സി യുടെ നാഷണൽ സോക്കർ മെഗാ ഫൈനൽ നടക്കുന്ന നസ്രിയയിലെ റിയൽ മാൻഡ്രിഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വാർത്താ സമ്മേളനത്തിൽ
കെ എം സി സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഷബീർ കൊളത്തൂർ,
ചെയർമാൻ ഫായിസ് തോട്ടര,ഓർഗനൈസിങ്ങ് സെക്രട്ടറി
ബാദുഷ ഷൊറണ്ണൂർ,
വൈസ് പ്രസിഡന്റ് മൊയ്തീൻ കുട്ടി തൃത്താല,സെക്രെട്ടറി
യൂനുസ് മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.
![]()
