കൊച്ചി : ഹേമ കമ്മീഷൻ പുറത്തു വിട്ടതിന് പിന്നാലെ അച്ഛനെ കുറിച്ചുള്ള കുറിപ്പുമായി ഷമ്മി തിലകൻ. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.”ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ” എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. താരസംഘടനയായ അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടപ്പിക്കുകയും ശക്തമായി എതിർപ്പ് അറിയിക്കുകയും ചെയ്ത നടനാണ് തിലകൻ.2010 ൽ തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്. പിന്നാലെ തനിക്ക് പല സിനിമകളിലും വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കിയത്
![]()
