കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തു വിട്ടു.
വളരെ ചർച്ച ചെയ്യാൻ സാധ്യതയുള്ള റിപ്പോർട്ട് തുടങ്ങുന്നത് തന്നെ” the sky is full of mysteries “എന്ന വാചകത്തോടെയാണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ആണ് റിപ്പോർട്ടിന്റെ ആദ്യ പേജിൽ പറയുന്നത് . വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ആണ് സിനിമ മേഖലയിൽ ഉള്ളത്. സ്ത്രീകള്‍ വലിയ പ്രശ്നങ്ങൾ ആണ് സിനിമ മേഖലയിൽ നേരിടുന്നത് .സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നെന്നാണ് റിപ്പോർട്ടിലെ 281-ാം പേജിൽ പറയുന്നത്.സ്ത്രീകളെ ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടൻമാരും ഉണ്ട്. സിനിമാ സെറ്റുകളില്‍ ഇടനിലക്കാര്‍ ധാരളമായുണ്ട്. ഇവിടെ സ്ത്രീകള്‍ അരക്ഷിതര്‍ ആണ്.
ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖല ഭരിക്കുന്നത്. ഇവർ ഇവിടെ കയ്യടക്കി വെച്ചിരിക്കുകയാണ്. പോലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച ഇതിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പരാമർശം. മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു. ആലിംഗന സീനിന് 17 റീടേക്ക് എടുക്കുന്ന രീതിയാണ് ഉള്ളത്. മലയാളം സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സഹകരിക്കുന്നവർ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന ലേബലിൽ ആണ് അറിയപ്പെടുക അടക്കം സിനിമ മേഖലയിലെ സ്ത്രീകൾ എതിരെയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന റിപ്പോർട് ഏറെ വിവാദങ്ങൾക്കും ചർച്ചകളാക്കും വഴിതുറക്കും.
സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ആണ് റിപ്പോർട്ടിൽ കാണിക്കുന്നത്.233 പേജുകളുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിടുന്നത്. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ 49ാം പേജിലെ 96ാം പാരഗ്രാഫ് പുറത്തുവിട്ടിട്ടില്ല.
![]()
