കായംകുളം :നാടിനെ വെട്ടിമുറിക്കുന്ന ദേശീയപാതയല്ല ജനങ്ങളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാത്ത തൂണിൽ തീർത്ത ഉയരപ്പാതയാണ് കായംകുളത്ത് വേണ്ടത് എന്ന് ആവശ്യപെട്ടു കൊണ്ട് ദേശീയ പാത ജനകീയ സമരസമിതി നടത്തുന്ന റിലെ സത്യാഗ്രഹ സമരത്തിൽ കായംകുളം പ്രവാസി കൂട്ടായ്മയും പങ്കാളികൾ ആകുന്നു,
ഇന്ന് (20/08/2024)ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ ഓ എൻ കെ ജംഗ്ഷനിലെ സമര പന്തലിൽ ആണ് കായംകുളത്തുകാരായ വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മ നേതൃത്വത്തിൽ സത്യാഗ്രഹ ധർണ്ണ നടത്തുന്നത് എന്ന് കോർഡിനേറ്റർമാരായ അനസ് റഹിം, സുധീർ ജാഫർ എന്നിവർ അറിയിച്ചു.
![]()
