തിരുവനന്തപുരം:ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്.സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്.അവസരം ലഭിക്കാൻ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും കമ്മിറ്റിക്ക് മുന്നിലെത്തി. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കുമെന്നും റിപ്പോർട്ട്.
പ്രധാനനടന്മാർക്കും ചൂഷണത്തിൽ പങ്കുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത്.
സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചുഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മീഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മീഷന് മൊഴി നൽകി.ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നു കർശനമായി വിലക്കണം. സിനിമയില് പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരുഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണമെന്നും കമ്മിറ്റി നിർദേശിക്കുന്നു
![]()
