ദമാം: ഇന്ത്യയുടെ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ഖത്തീഫ് കെഎംസിസി ആചരിച്ചു.
‘ബഹുസ്വരത ഇന്ത്യയുടെ സൗന്ദര്യം’ പ്രമേയ പ്രഭാഷണം വനിതാ വിംഗ് ജനറല്‍ സെക്രട്ടറി ജസീന ടീച്ചര്‍ കരിപ്പൂര്‍ നിര്‍വഹിച്ചു. നാനാര്‍ത്ഥത്തില്‍ ഏകത്വം എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ഭരണ സംവിധാനങ്ങള്‍ നിലകൊള്ളുന്ന രാജ്യത്തെ പൗരന്മാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരിതിരിച്ച് താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ നടത്തുന്ന കുല്സിതമായ ശ്രമങ്ങളെ പൗരസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മുസ്ലീംങ്ങളാദി ദലിത് പിന്നാക്കങ്ങള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന കയ്യേറ്റങ്ങള്‍ ആശങ്കാജനകമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
സലാമി ഓമച്ചപ്പുഴയുടെ അധ്യക്ഷതയില്‍ കെഎംസിസി കിഴക്കന്‍ പ്രവിശ്യ സെക്രട്ടറി ടി.ടി കരീം ഉദ്ഘാടനം ചെയ്തു.
മുഷ്താഖ് പേങ്ങാട് സ്വാതന്ത്ര്യദിന സന്ദേശവും അസീസ് കാരാട് ദേശഭക്തി ഗാനാലാപനവും നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് റൂഫ്സാന നാസര്‍ നേതൃത്വം നല്കി. ഫഹദ് കൊടിഞ്ഞി, മുഹമ്മദ്കുട്ടി കരിങ്കപ്പാറ, അമീന് കളിയിക്കാവിള, ലത്തീഫ് പരതക്കാട്, സിദ്ധീഖ് കണിയാപുരം സംസാരിച്ചു. മുസ്ലിം ലീഗ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുര്‍ക്കിയ കെഎംസിസിയുടെ വിഹിതം ചടങ്ങില്‍ കൈമാറി. കെഎംസിസി ജിസിസി ചെറുകാവ് പ്രസിദ്ധീകരിച്ച മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന പി പി അബ്ദുല്‍ ഗഫൂര്‍ മൗലവി സ്മരണിക സീതി സാഹിബ് സ്റ്റഡീസ് സെന്ററിന് ചടങ്ങില്‍ കൈമാറി.
![]()
