കൽപ്പറ്റ : വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ചൂരൽമല മേഖലകളിൽ കുത്തിയൊലിക്കുന്ന മലവെള്ള പാച്ചിലിന് മുകളിലൂടെ സിപ് ലൈനൽ തൂങ്ങിയെത്തി 35 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ നഴ്സ് സബീനയക്ക് ധീരതയ്ക്കുള്ള കൽപന ചൗള പുരസ്കാരം നൽകമെന്ന് തമിഴ്നാട് സർക്കാർ. തമിഴ്നാട് നീലഗിരി സ്വദേശിയായ സബീനയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പുരസ്കാരം നൽകി ആദരിയ്ക്കും. തമിഴ്നാട് ആരോഗ്യ മന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഉരുൾപൊട്ടലുണ്ടായ ആദ്യ ദിനത്തിൽ ആത്മ ധൈര്യത്തോടെ മലവെള്ള പാച്ചിലിന് മുകളിലൂടെ മെഡിക്കൽ കിറ്റുമായി സിപ് ലൈനിൽ തൂങ്ങി മറുകരയിൽ എത്തി ദുരന്തബാദിതരെ പരിചരിചിച്ചതിനാണ് ആദരം. തമിഴ്നാട് ആരോഗ്യ മന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത് .
ഗൂഡല്ലൂരിലെ ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി (എസ്.ടി.എസ്.എച്ച്)ഹെൽത്ത് കെയർ ആതുര സേവന വളണ്ടിയർ വിഭാഗത്തിലെ നഴ്സായ സബീന സെൻ്ററിലെ മറ്റ് സംഘാങ്ങൾക്കൊപ്പമാണ് ദുരന്ത സ്ഥലത്ത് എത്തുന്നത്. മെഡിക്കൽ കിറ്റ് സിപ് ലൈൻിൽ തൂങ്ങി മറുകരയിലെത്തിക്കാൻ ആദ്യം പുരുഷ നഴ്സുമാരെ അന്വേഷിച്ചെങ്കിലും ലഭ്യമാകാത്തതിനെത്തുടർന്നാണ് സബീന ദൌത്യം ഏറ്റെടുത്തത്
![]()
