മുംബൈ : സാങ്കേതിക തകരാറിനേത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് മുംബൈയിൽ ഇറക്കി. കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി 11.10-നാണ് വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടത്. തുടർന്ന് യന്ത്ര തകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞിരുന്ന വിമാനം വീണ്ടും വൈകുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഇതോടെ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു
![]()
