ജിദ്ദ: സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെ എം സി സി വയനാട് ഉരുള്‍ പൊട്ടിയ മേഖലയിലേക്കുള്ള പുനരധിവാസത്തിന് വേണ്ടി ശേഖരിച്ച സംഖ്യ കൈമാറി .ഷറഫിയ്യ മലപ്പുറം ജില്ലാ കെ എം സി സി ഓഫീസില്‍ വെച്ച് മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് എന്ന നാണി മാസ്റ്റര്‍ക്ക് മണ്ഡലം ട്രഷറര്‍ ജാബിര്‍ ചങ്കരത്ത് ഫണ്ട് കൈമാറി.
കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി, ജില്ലാ ഭാരവാഹികളായ, പി.സി.എ.റഹ്മാന് (ഇണ്ണി ), അബുട്ടി പള്ളത്ത്, ഇ.സി. അഷ്റഫ്, മണ്ഡലം ഭാരവാഹികളായ ഫസലു മൂത്തേടം, സല്മാന് വഴിക്കടവ്, അമീന് ഇസ്ലാഹി നിലമ്പൂര്‍, ഹാരിസ് ബാബു മമ്പാട്, സജാദ് മൂത്തേടം, എന്നിവര്‍ പങ്കെടുത്തു.
![]()
