റിയാദ്: കൊല്ലം കുന്നിക്കോട് സ്വദേശി റിയാദിൽ മരിച്ചു.കുന്നിക്കോട് അമീന മൻസിൽ ശാഹുൽ ഹമീദ് (59) മരിച്ചത്. റിയാദ് ഹുറൈമിലക്ക് അടുത്ത് ഖരീന യിൽ പെട്രോൾ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം ആൻഡ് കോഫി ഷോപ്പിൽ വര്ഷങ്ങളായി ജോലി ചെയ്തു വരികയാണ്.ജോലിക്കിടെയിൽ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ബത്തയിൽ സ്വകാര്യ ക്ലിനിക്കിൽ പ്രഥമിക ശുശ്രൂഷ തേടിയ അദ്ദേഹത്തെ ക്ലിനിക്കിലെ ഡോക്ടർമാർ ശുമെസി ഹോസ്പിറ്റലിലേക്ക് എമർജൻസിയായി റഫർ ചെയ്തതായിരുന്നു.
പിതാവ്: ഷംസുദീൻ കുഞ്ഞു. മാതാവ്:ആസുമ്മ ബീവി. ഭാര്യ: അനീസ ബീവി.മക്കൾ: അമീന, അജ്ന.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ മരുമകൻ അബു താഹിറിനെ സഹായിക്കാൻ റിയാദ് കെ എം സി സി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക് റിയാസ് തിരൂർക്കാട് എന്നിവരുടെ രംഗത്തുണ്ട്
![]()
